1 00:00:00,000 --> 00:00:01,999 കമ്പ്യൂട്ടറുകള്‍ 2 00:00:02,000 --> 00:00:05,999 എനിയ്ക്കു് സ്വന്തമായൊരെണ്ണം വാങ്ങാനായതു് മുതല്‍ ഞാനവയെ ഇഷ്ടപ്പെട്ടു 3 00:00:06,000 --> 00:00:08,999 ആധുനിക കമ്പ്യൂട്ടര്‍ യുഗത്തിന്റെ തുടക്കത്തിലേ, 4 00:00:09,000 --> 00:00:10,999 1980 കളില്‍. 5 00:00:11,000 --> 00:00:13,999 പല തരത്തിലുള്ള വളരെയധികം കമ്പ്യൂട്ടറുകള്‍ ഞാന്‍ സ്വന്തമാക്കിയിട്ടുണ്ടു് 6 00:00:14,000 --> 00:00:16,999 പല തരത്തിലുള്ള കമ്പ്യൂട്ടറുകളോടുള്ള എന്റെ കൂറു് പുറമെ പറഞ്ഞിട്ടുമുണ്ടു്. 7 00:00:17,000 --> 00:00:23,999 പക്ഷേ അടുത്തിടെയായി മറ്റു് പലരേയും പോലെ എന്റെ മനസ്സും ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന സംഗതിയിലേയ്ക്കു് തിരിഞ്ഞിരിയ്ക്കുന്നു. 8 00:00:24,000 --> 00:00:25,999 ഇതിന്റെ അര്‍ത്ഥമെന്താണെന്നതിനെക്കുറിച്ചു് പല ആശയക്കുഴപ്പങ്ങളും നിലവിലുണ്ടു് 9 00:00:26,000 --> 00:00:27,999 അതു് തീര്‍ക്കുവാന്‍ സഹായിയ്ക്കണമെന്നാണെന്റെ ആഗ്രഹം 10 00:00:28,000 --> 00:00:30,999 കാരണം ഇതു് ആഘോഷത്തിന്റെ ഒരു വര്‍ഷം കൂടിയാണു്, 11 00:00:31,000 --> 00:00:33,999 ഇതു് നമുക്കെല്ലാവര്‍ക്കും ആഘോഷിയ്ക്കാന്‍ സഹായിയ്ക്കണമെന്നെനിയ്ക്കുണ്ടു് 12 00:00:34,000 --> 00:00:35,999 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഭാവിയിലേയ്ക്കു് നോക്കുവാന്‍. 13 00:00:37,000 --> 00:00:38,999 നിങ്ങള്‍ക്കു് 14 00:00:39,000 --> 00:00:40,999 വീട്ടില്‍ പ്ലംബിങ്ങുണ്ടെങ്കില്‍ 15 00:00:41,000 --> 00:00:42,999 നിങ്ങള്‍ക്കറിയില്ലായിരിയ്ക്കാം, 16 00:00:43,000 --> 00:00:44,999 പക്ഷേ നിങ്ങള്‍ക്കു് ഇതറിയാവുന്ന ഒരു സുഹൃത്തുണ്ടായിരിയ്ക്കാം 17 00:00:45,000 --> 00:00:46,999 അവര്‍ നിങ്ങളോടു് ഒരു പൈപ്പു് ഇങ്ങോട്ടു് നീക്കാന്‍ അല്ലെങ്കില്‍ ഒരു സ്റ്റോപ്കോക്ക് അങ്ങോട്ടു് നീക്കാന്‍ നിങ്ങളോടു് പറഞ്ഞേയ്ക്കാം 18 00:00:47,000 --> 00:00:50,999 അതുമല്ലെങ്കില്‍ ഒരു വാല്‍വു് വേറെയെവിടെയെങ്കിലും. 19 00:00:51,000 --> 00:00:52,999 അതു് ചെയ്യുന്നതു് കൊണ്ടു് നിങ്ങള്‍ ഒരു നിയമവും നിഷേധിയ്ക്കുന്നില്ല, ഉണ്ടോ? 20 00:00:53,000 --> 00:00:54,999 നിങ്ങളുടെ വീടാണു്, നിങ്ങളാണു് പ്ലംബിങ്ങിന്റെ ഉടമസ്ഥന്‍. 21 00:00:55,000 --> 00:00:56,999 പക്ഷേ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്കതു് ചെയ്യാന്‍ സാധ്യമല്ല. 22 00:00:57,000 --> 00:00:59,999 നിങ്ങളുടെ പ്രവര്‍ത്തക സംവിധാനവുമായി കളിയ്ക്കാന്‍ നിങ്ങള്‍ക്കു് സാധ്യമല്ല, 23 00:01:00,000 --> 00:01:06,999 തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തക സംവിധാനത്തെക്കുറിച്ചുള്ള ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കു് വെയ്ക്കാന്‍ നിങ്ങള്‍ക്കു് സാധ്യമല്ല 24 00:01:07,000 --> 00:01:11,999 കാരണം ജനപ്രിയമായ രണ്ടു് പ്രവര്‍ത്തക സംവിധാനങ്ങള്‍ പുറത്തിറക്കുന്ന ആപ്പിളും മൈക്രോസോഫ്റ്റും 25 00:01:12,000 --> 00:01:14,999 അവരാണിതിന്റെ ഉടമകള്‍ എന്നതിനെക്കുറിച്ചു് വളരെ ശാഠ്യത്തിലാണു് 26 00:01:15,000 --> 00:01:17,999 എന്നു് മാത്രമല്ല മറ്റാര്‍ക്കും ഇതിലൊരു കാര്യവുമില്ല എന്നും അവര്‍ കരുതുന്നു. 27 00:01:18,000 --> 00:01:19,999 നിങ്ങള്‍ക്കിപ്പോഴിതു് സാധാരണമെന്നു് തോന്നാം: 28 00:01:20,000 --> 00:01:21,999 "എന്തുകൊണ്ടവര്‍ക്കതു് ചെയ്തുകൂടാ?" 29 00:01:22,000 --> 00:01:23,999 പക്ഷേ ഒന്നുകൂടി നോക്കിയാല്‍, നിങ്ങള്‍ക്കെന്താണു് നിങ്ങള്‍ക്കിഷ്ടമുള്ളതു് ചെയ്യാന്‍ കഴിയാത്തതു്? 30 00:01:24,000 --> 00:01:31,999 എന്തുകൊണ്ടാണെല്ലാവര്‍ക്കും മാറ്റാനും മെച്ചപ്പെടുത്താനും പങ്കുവെയ്ക്കാനും കഴിയാത്തതു്? 31 00:01:32,000 --> 00:01:33,999 അങ്ങനെയാണല്ലോ ശാസ്ത്രം പ്രവര്‍ത്തിയ്ക്കുന്നതു്... 32 00:01:34,000 --> 00:01:35,999 എല്ലാ അറിവും സ്വതന്ത്രമാണു്, 33 00:01:36,000 --> 00:01:37,999 നല്ല ശാസ്ത്രത്തില്‍ എല്ലാ അറിവും പങ്കുവെയ്ക്കപ്പെടാറുണ്ടല്ലോ. 34 00:01:38,000 --> 00:01:39,999 അങ്ങനെയല്ലെങ്കില്‍ -- അതു് ചീത്ത ശാസ്ത്രമാണു് 35 00:01:40,000 --> 00:01:42,999 അതൊരുതരം ഏകാധിപത്യമാണു്. 36 00:01:43,000 --> 00:01:44,999 പിന്നെ ഇവിടെയാണു് ഇതെല്ലാം ശരിയ്ക്കും തുടങ്ങിയതു് 37 00:01:45,000 --> 00:01:46,999 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എന്നൊരു മനുഷ്യന്‍ 38 00:01:47,000 --> 00:01:49,999 ഈ ദിവസത്തിനു് 25 വര്‍ഷം മുമ്പു് തീരുമാനിച്ചു 39 00:01:50,000 --> 00:01:53,999 ഒരു മുഴുവന്‍ പ്രവര്‍ത്തക സംവിധാനം ആദ്യംമുതല്‍ എഴുതുവാന്‍. 40 00:01:54,000 --> 00:01:59,999 "ഗ്നു എന്നാല്‍ യുണിക്സല്ല" എന്നര്‍ത്ഥം വരുന്ന ഗ്നു എന്നദ്ദേഹം ഇതിനെ വിളിച്ചു 41 00:02:00,000 --> 00:02:01,999 കാരണം ഇതു് യുണിക്സല്ല, 42 00:02:02,000 --> 00:02:04,999 ഇതു് യുണിക്സുമായി പല തരത്തിലും സാമ്യമുള്ളതാണു്, 43 00:02:05,000 --> 00:02:10,999 പക്ഷേ ഇതിലെ ഓരോ മൂലകവും ഓരോ ഭാഗവും കോഡിന്റെ ഓരോ ചെറിയ അംശവും 44 00:02:11,000 --> 00:02:13,999 (കൂടാതെ വളരെയധികം പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിയ്ക്കേണ്ട തായതിനാല്‍ ഇതു ഭീമാകാരവുമാണു്) 45 00:02:14,000 --> 00:02:19,999 "പരന്നു കിടക്കുന്ന" കോഡെഴുത്തുകാരായ ഒരു കൂട്ടായ്മയാണു് നടത്തിപ്പോരുന്നതു്, 46 00:02:20,000 --> 00:02:25,999 സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്താനവരെ ഗ്നു കൂട്ടായ്മയിലേയ്ക്കു് സ്വാഗതം ചെയ്തതാണു്. 47 00:02:26,000 --> 00:02:31,999 "ഡിസ്ട്രോ" എന്നറിയപ്പെടുന്ന ഗ്നുവിന്റെ ഓരോ വിതരണവും 48 00:02:32,000 --> 00:02:34,999 പരീക്ഷിയ്ക്കുകയും പണിയെടുക്കുകയും കാച്ചി മിനുക്കുകയും ചെയ്യുന്നതു് 49 00:02:35,000 --> 00:02:39,999 അന്യൂനമായൊരു പ്രവര്‍ത്തക സംവിധാനമുണ്ടാക്കുക എന്നൊരൊറ്റ ലക്ഷ്യം വച്ചു് പ്രവര്‍ത്തിയ്ക്കുന്ന ആളുകളാണു് 50 00:02:40,000 --> 00:02:45,999 അതു് സാധ്യമാകുന്നത്രയും ഉപയോക്താക്കള്‍ക്കുപയോഗിയ്ക്കാവുന്നതും പലതരം പ്ലാറ്റ്ഫോമുകളിലുപയോഗിയ്ക്കാവുന്നതുമാണു്. 51 00:02:47,000 --> 00:02:53,999 അപ്പോഴാണു് പ്രവര്‍ത്തക സംവിധാനത്തിന്റെ കേന്ദ്ര ഭാഗമായ കെര്‍ണല്‍ കടന്നുവരുന്നതു് 52 00:02:55,000 --> 00:02:56,999 നിങ്ങള്‍ നേരത്തെ കേട്ടിട്ടുണ്ടാകാന്‍ വഴിയുള്ള ലിനസ് ടോര്‍വാള്‍ഡ്സ് എന്നൊരു മനുഷ്യന്‍ 53 00:02:57,000 --> 00:02:58,999 അദ്ദേഹത്തിന്റെ പേരിലുള്ളൊരു കെര്‍ണലെഴുതിയതു് 54 00:03:00,000 --> 00:03:01,999 ലൈനക്സ് (ലൈന്‍-അക്സ്) 55 00:03:03,000 --> 00:03:04,999 അല്ലെങ്കില്‍ ചില ആളുകള്‍ പറയുന്ന പോലെ ലിനക്സ് (ലിന്‍-അക്സ്). 56 00:03:07,000 --> 00:03:08,999 ഗ്നുവിനകത്തു് പ്രവര്‍ത്തിയ്ക്കുന്ന കെര്‍ണലാണു് ലിനക്സ് 57 00:03:11,000 --> 00:03:12,999 ഞാനിവിടെ വന്നതു് 58 00:03:14,000 --> 00:03:19,999 ഗ്നുവും ലിനക്സും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയിലെ ഇരട്ടത്തൂണുകളാണെന്നു് നിങ്ങളെ ഓര്‍മ്മിപ്പിയ്ക്കാന്‍ മാത്രമാണു് 59 00:03:20,000 --> 00:03:21,999 ഇതില്‍ വിശ്വസിയ്ക്കുന്ന നിങ്ങള്‍ക്കിതു് പ്രധാന ഭാഗമാണു്, 60 00:03:24,000 --> 00:03:25,999 സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണം 61 00:03:26,000 --> 00:03:27,999 കൂട്ടായ്മയിലെ ഉപയോക്താക്കള്‍ക്കു് ഇതു് ഇഷ്ടാനുസരണമാക്കാന്‍ അനുവാദമുണ്ടായിരിയ്ക്കണം, 62 00:03:28,000 --> 00:03:35,999 സ്വീകരിയ്ക്കാനും മാറ്റാനും മെച്ചപ്പെടുത്താനും മെച്ചപ്പെടുത്തിയതു് വിതരണം ചെയ്യാനും അനുവാദമുണ്ടായിരിയ്ക്കണം 63 00:03:36,000 --> 00:03:37,999 ശാസ്ത്രം പോലെ. 64 00:03:38,000 --> 00:03:39,999 ലളിതമായി പറഞ്ഞാലതാണിതിന്റെയര്‍ത്ഥം. 65 00:03:40,000 --> 00:03:42,999 നല്ല ശാസ്ത്രജ്ഞന്മാര്‍ എല്ലാം പങ്കുവെയ്ക്കുന്നതു് പോലെ എല്ലാ അറിവും മറയില്ലാത്തതും സ്വതന്ത്രവുമെന്ന പോലെ 66 00:03:43,000 --> 00:03:44,999 ഒരു പ്രവര്‍ത്തക സംവിധാനവും സ്വതന്ത്രമായിരിയ്ക്കണമെന്നു്. 67 00:03:46,000 --> 00:03:47,999 നിങ്ങള്‍ ഗ്നുവിനെ പിന്തുണയ്ക്കുന്നൊരാളാണെങ്കില്‍ 68 00:03:48,000 --> 00:03:50,999 ലിനക്സിനേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനേയും പിന്തുണയ്ക്കുന്നയാളാണെങ്കില്‍ 69 00:03:52,000 --> 00:03:55,999 നിങ്ങളൊരു പക്ഷേ ചിന്തിയ്ക്കുന്നുണ്ടാകാം "അതൊക്കെ ശരി തന്നെ എനിയ്ക്കെങ്ങനെ സഹായിയ്ക്കാന്‍ പറ്റും?" 70 00:03:56,000 --> 00:04:00,999 നിങ്ങള്‍ക്കു് ചെയ്യാവുന്നതില്‍ ഏറ്റവും സ്പഷ്ടമായി കാണുന്നതു് സ്വന്തം കമ്പ്യൂട്ടറില്‍ ഒരു ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനമുപയോഗിയ്ക്കുക എന്നതാണു്. 71 00:04:01,000 --> 00:04:02,999 നിങ്ങള്‍ വിചാരിയ്ക്കുന്നതിനേക്കാളും വളരെ എളുപ്പമാണിതു്. 72 00:04:03,000 --> 00:04:06,999 "gnu.org" എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു് നിങ്ങള്‍ക്കനുയോജ്യമായൊരു പ്രവര്‍ത്തക സംവിധാനം കണ്ടുപിടിയ്ക്കാമോ എന്നു് നോക്കുക. 73 00:04:07,000 --> 00:04:09,999 ഒരു പക്ഷേ നിങ്ങള്‍ നല്ല ചിത്രങ്ങളൊക്കെയുള്ള ഉപയോക്താവുമായുള്ള വിനിമയതലം ഇഷ്ടപ്പെടുന്നെങ്കില്‍ 74 00:04:10,000 --> 00:04:13,999 ജി-ന്യൂ-സെന്‍സ്, ഗ്ന്യൂസെന്‍സ് എന്നൊരെണ്ണം 75 00:04:14,000 --> 00:04:16,999 gnu.org ല്‍ നിങ്ങള്‍ക്കു് കാണാം. 76 00:04:17,000 --> 00:04:18,999 അല്ലെങ്കില്‍ നിങ്ങള്‍ ശരിയ്ക്കുമൊരു മിടുക്കനാണെങ്കില്‍, 77 00:04:19,000 --> 00:04:20,999 നിങ്ങള്‍ക്കു് സ്വന്തമായി കോഡെഴുതാം. 78 00:04:21,000 --> 00:04:22,999 എല്ലാ അറിവിന്റേയും തുകയിലേയ്ക്കു് സംഭാവന ചെയ്യാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടായേയ്ക്കാം 79 00:04:23,000 --> 00:04:25,999 ഗ്നുവും ലിനക്സും എന്താണെന്നു് തീരുമാനിയ്ക്കുന്നതാണതു്. 80 00:04:26,000 --> 00:04:27,999 രണ്ടായാലും, 81 00:04:28,000 --> 00:04:29,999 നിങ്ങളെന്നോടൊപ്പം ചേര്‍ന്നു് 82 00:04:30,000 --> 00:04:32,999 ഗ്നുവിനു് ഇരുപത്തഞ്ചാം ജന്മദിനാശംസ നേരുമെന്നു് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. 83 00:04:33,000 --> 00:04:34,999 ശരിയ്ക്കും നമുക്കതു് ചെയ്യാം... 84 00:04:38,000 --> 00:04:39,999 ഹാപ്പി ബര്‍ത്ത്ഡേ, ഗ്നു! 85 00:04:40,000 --> 00:04:41,999 ഇരുപത്തഞ്ചു് വര്‍ഷം പ്രായമായ. 86 00:04:42,000 --> 00:04:43,999 ഭാവിയുടെ പ്രവര്‍ത്തക സംവിധാനം. 87 00:04:44,000 --> 00:04:45,999 സ്വാതന്ത്ര്യം! 88 00:04:53,000 --> 00:04:54,999 ചോക്കലേറ്റ് പോലെ നല്ലതു്. 89 00:04:55,000 --> 00:04:56,999 ലോകത്തിലെ ഏറ്റവും സ്വാദേറിയ പ്രവര്‍ത്തക സംവിധാനം... 90 00:04:57,000 --> 00:04:58,999 ഇതെല്ലാം സ്വതന്ത്രമാണു്. 91 00:05:49,000 --> 00:05:50,999 അടിക്കുറിപ്പുകള്‍: ഗ്രിഗറി മാക്സ്‌വെല്‍