advanced help
phrase:
attribute:
attribute:
attribute:
order:
per page:
clip:
action:
Results of 0 - 1 of about 0 (0.001 sec.)
വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു് - ഗ്നു സംരംഭം - സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
@digest: 0fa10ebae2d34ce7754aada2e080fde8
@id: 106196
@mdate: 2019-06-15T00:08:06Z
@size: 30046
@type: text/html
#keywords: ിദ (112238), ക് (95662), ര് (91638), ്ക (89996), ന് (89022), ങ് (88635), ത് (88142), ുന (77049), ിക (75496), യാ (75154), ്യ (74476), ്‍ (73162), റ് (70496), ള് (68660), ്ത (66401), ദ് (64004), ല് (63175), ്റ (60770), ്ങ (60719), െയ (60252), യ് (56883), വി (56509), സോ (54511), ോഫ (53868), യങ (52796), ്ര (52467), ാല (51909), കു (51168), ാര (50815), ുള (50477), പ് (50293), ലയ (48487)
വിദ്യാഭ്യാസം → കൂടുതല്‍ ആഴത്തില്‍ → എന്തുകൊണ്ട് വിദ്യാലയങ്ങള്‍ അടിയന്തരമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു് എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നേഴ്സറി തൊട്ട് സർവകലാശാല വരെ ഉൾപ്പെടുന്ന എല്ലാ തലങ്ങളിലുമുള്ള വിദ്യാലയങ്ങൾക്കും, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം പഠിപ്പിക്കാനുള്ള ധാര്‍മ്മികമായ കര്‍ത്തവ്യം ഉണ്ട്. എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിർബന്ധമായും ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു – കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍, സോഫ്റ്റ്‌വെയറിന്റെ ഉടമകളോ അതു വികസിപ്പിച്ചവരോ ആഗ്രഹിയ്ക്കുന്നതാണു് കമ്പ്യൂട്ടര്‍ ചെയ്യുന്നതു്, ഉപയോക്താവാഗ്രഹിയ്ക്കുന്നതല്ല. സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിലൂന്നിയ ഒരു സന്മാര്‍ഗ്ഗ ജീവിതം പ്രദാനം ചെയ്യുന്നു. ഇപ്പോള്‍ പറഞ്ഞതെല്ലാം ഏവര്‍ക്കുമെന്നപോലെ വിദ്യാലയങ്ങള്‍ക്കും ബാധകമാണു്. എന്തിരുന്നാലും, കൃത്യമായി വിദ്യാഭ്യാസ മേഖലയെ സംബന്ധിക്കുന്ന കൂടുതൽ കാരണങ്ങൾ നല്‍കുക എന്നതാണ് ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം. വിദ്യാലയങ്ങളുടെ പണം ലാഭിക്കാൻ സ്വതന്ത്രസോഫ്റ്റ്‌വെയറിനു കഴിയും, പക്ഷെ ഇത് രണ്ടാമതായുള്ള പ്രയോജനമാണ്. സാമ്പത്തിക ലാഭം സാധ്യമാകുന്നതിന്റെ കാരണം എന്തെന്നാല്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മറ്റേതു ഉപയോക്താവിനുമെന്ന പോലെ വിദ്യാലയങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നല്കുന്നു, അങ്ങിനെ ഒരു വിദ്യാലയത്തിന് മറ്റെല്ലാ വിദ്യാലയങ്ങള്‍ക്കും പക‍ർപ്പ് നല്കാനും, മാത്രമല്ല ഓരോ വിദ്യാലയത്തിനും ഒരു പ്രോഗ്രാം, പണമടക്കാനുള്ള ഒരു നിർബന്ധവുമില്ലാതെ അതിൻ്റെ എല്ലാ കമ്പ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നു. ഈ ഗുണം ഉപകാരപ്രദമാണ്, പക്ഷെ ഇതിന് ഒന്നാം സ്ഥാനം നല്‍കുന്നതിനെ ഞങ്ങള്‍ ദൃഢമായി നിരസിക്കുകയാണ്, കാരണം മറ്റ് ആദര്‍ശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വെറും പൊള്ളയായതാണ്. വിദ്യാലയങ്ങളെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസത്തെ കുറച്ചുകൂടി “നന്നാക്കും”: അത് മോശം വിദ്യാഭ്യാസത്തിന് പകരമായി നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് കാരണമാകും. അതുകൊ​ണ്ട്, നമ്മള്‍ക്ക് ആഴത്തിലുള്ള വിഷയങ്ങളെ പരിഗണിക്കാം. വിദ്യാലയങ്ങള്‍ക്കു് ഒരു സാമൂഹിക ദൌത്യമുണ്ടു്: ശക്തവും, പ്രാപ്തവും, നിരപേക്ഷിതവും, സഹകരണാത്മകവുമായ ഒരു സ്വതന്ത്രസമൂഹത്തിലെ പൌരന്മാരാകാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. സംരക്ഷണവും വോട്ടവകാശവും പ്രോത്സാഹിപ്പിയ്ക്കുന്നതു പോലെത്തന്നെ സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെയും അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പഠിപ്പിക്കുന്നതുവഴി, ഒരു സ്വതന്ത്ര ഡിജിറ്റൽ സമൂഹത്തിൽ ജീവിക്കാൻ തയ്യാറായ പൗരന്മാരാവാൻ അവർക്ക് കഴിയും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് സഹായിക്കും. അതിനു വിപരീതമായി, ഒരു സ്വതന്ത്രമല്ലാത്ത പ്രോഗ്രാം പഠിപ്പിക്കുന്നത് ആശ്രിതത്വം സ്ഥാപിക്കുകയാണ്, അത് വിദ്യാലയങ്ങളുടെ സാമൂഹിക ദൗത്യത്തിന് എതിരാണ്. ഒരിക്കലും വിദ്യാലയങ്ങള്‍ അത് ചെയ്യാൻ പാടില്ല. എല്ലാത്തിനുമുപരി, എന്തുകൊണ്ടാണ്, ചില കുത്തക സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ വിദ്യാലയങ്ങള്‍ക്കുവേണ്ടി സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളുടെ സൗജന്യ പകര്‍പ്പുകള്‍ (1) വാഗ്ദാനം ചെയ്യുന്നത് ? കാരണം, അവരെ സംബന്ധിച്ചിടത്തോളം വിദ്യാലയങ്ങള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് അതിനോടുള്ള ആശ്രിതത്വം സ്ഥാപിക്കണം; പുകയില കമ്പനികള്‍ സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിഗരറ്റ് വിതരണം ചെയ്യുന്നതുപോലെ (2) . ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബിരുദധാരികളായാല്‍ പിന്നെ, സൗജന്യ പകര്‍പ്പുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കോ അവര്‍ ജോലി ചെയ്യുന്ന കമ്പനിയ്ക്കോ നല്‍കുകയില്ല. ഒരിക്കൽ നിങ്ങൾ ആശ്രിതരായാൽ, നിങ്ങൾ തന്നെ പണമടക്കണം, മാത്രമല്ല പുതിയ അപ്ഗ്രേഡുകൾ അമിതവിലയുള്ളതുമായേക്കാം. സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. ചില വിദ്യാര്‍ത്ഥികളും പ്രോഗ്രാമിങ് ജന്മസിദ്ധമായി കിട്ടിയവരും, കൗമാരപ്രായമെത്തുന്നതോടെ കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്‌വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സോഴ്സ് കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും. കുത്തക സോഫ്റ്റ്‌വെയര്‍, അറിവ് നേടാനുള്ള അവരുടെ ദാഹത്തെ അവഗണിക്കുന്നു: അത് പറയുന്നതെന്തെന്നാല്‍, “നിങ്ങള്‍ക്ക് ആവശ്യമുള്ള അറിവ് രഹസ്യമാണ്– പഠനം നിരോധിക്കപ്പെട്ടതാണ്!” വിദ്യാഭ്യാസമെന്നആശയത്തിന്റെ ശത്രുവാണ് കുത്തക സോഫ്റ്റ്‌വെയര്‍, ആയതിനാല്‍ റിവേഴ്സ് എന്‍ജിനിയറിങ്ങിനുള്ള വസ്തു എന്നല്ലാതെ ഒരിക്കലും അത് വിദ്യാലയങ്ങളിൽ അനുവദിക്കരുത്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എല്ലാവരെയും പഠിയ്ക്കാനായി പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളെയും സോഴ്സ് കോഡ് വായിയ്ക്കുന്നതിനും വേണ്ടത്ര പഠിയ്ക്കുന്നതിനും ഞങ്ങൾ പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന വിദ്യാലയങ്ങള്‍ പ്രോഗ്രാമിങ്ങില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ പുരോഗമിക്കാൻ സഹായിക്കും. എങ്ങനെയാണ് ജന്മനാ പ്രോഗ്രാമര്‍മാരായവര്‍ നല്ല പ്രോഗ്രാമര്‍മാരാകാന്‍ പഠിക്കുക? സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന യഥാര്‍ത്ഥ പ്രോഗ്രാമുകള്‍ വായിക്കാനും മനസ്സിലാക്കാനും അവർക്ക് കഴിയണം. ഒത്തിരി കോഡുകൾ വായിച്ചും എഴുതിയും, വ്യക്തവും മികച്ചതുമായ കോ‍ഡുകൾ എഴുതാൻ നിങ്ങൾ പഠിക്കും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രമേ ഇതിന് അനുവദിയ്ക്കുന്നുള്ളു. എങ്ങനെയാണ് വലിയ പ്രോഗ്രാമുകള്‍ക്കുവേണ്ടി കോഡെഴുതാന്‍ നിങ്ങൾ പഠിക്കുക? നിലവിലുള്ള വലിയ പ്രോഗ്രാമുകള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് അത് ചെയ്യാനാവും. സ്വതന്ത്രസോഫ്റ്റ്‌വെയർ നിങ്ങളെ ഇതിന് അനുവദിക്കുന്നു; കുത്തക സോഫ്റ്റ്‌വെയര്‍ ഇതിനെ നിഷേധിക്കുന്നു. ഏതൊരു വിദ്യാലയത്തിനും പ്രോഗ്രാമിങ്ങിലുള്ള കഴിവിൽ വൈദഗ്ദ്ധ്യം നേടാനുള്ള അവസരം കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാനാവും, പക്ഷെ അത് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിദ്യാലയമാണെങ്കില്‍ മാത്രം. വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ ഏറ്റവും ആഴത്തിലുള്ള കാരണം ധാര്‍മ്മിക വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു, പക്ഷെ അതുമാത്രമല്ല അവരുടെ കര്‍ത്തവ്യം. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം മറ്റുള്ളവരെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള മികച്ച പൗരത്വം പഠിപ്പിക്കുകയാണ്. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. “നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം, താത്പര്യമുള്ളവര്‍ക്കു് പഠിക്കാനായി, അതിന്റെ സോഴസ്‌കോഡും ക്ലാസില്‍ പങ്കിടണം. ആയതിനാല്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ക്ലാസിലേക്ക് കൊണ്ടുവരുന്നത് റിവേഴ്സ്-എന്‍ജിനിയറിങ് ഒഴികെയുള്ള പ്രവർത്തനങ്ങൾക്ക് അനുവദനീയമല്ല.” വിദ്യാലയങ്ങള്‍ തീര്‍ച്ചയായും പറയുന്നതു് പാലിക്കണം: ക്ലാസിലേക്ക് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രമേ കൊണ്ടുവരാവൂ (റിവേഴ്സ് എന്‍ജിനിയറിങ്ങ് വസ്തുക്കള്‍ ഒഴികെയുള്ളത്), വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളുടെയും സോഴ്സ്കോഡ് ഉൾപ്പെടെയുള്ള പകർപ്പുകൾ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കണം. അതിലൂടെ വിദ്യാർത്ഥികൾക്ക് അത് പകർത്താനും, വീട്ടിലേക്ക് കൊണ്ടുപോകാനും, കൂടുതൽ പുനർവിതരണം ചെയ്യാനും കഴിയും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാനും പഠിപ്പിയ്ക്കുന്നതു് തന്നെ പൗരബോധം വളര്‍ത്താനായുള്ള പ്രായോഗിക പാഠമാണു്. വന്‍‌കിട കുത്തകകളുടേതില്‍നിന്നും വ്യത്യസ്തമായി, പൊതുജനസേവനത്തിന്റെ ഉദാത്തമാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം. നിങ്ങള്‍ക്ക് ഒരു വിദ്യാലയമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ –നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, അധ്യാപകനാണെങ്കില്‍, ജോലിക്കാരനാണെങ്കില്‍, ഭരണാധികാരിയാണെങ്കില്‍, ദാതാവാണെങ്കില്‍, അല്ലെങ്കില്‍ ഒരു രക്ഷിതാവാണെങ്കില്‍– വിദ്യാലയത്തെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്ക് മാറ്റുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഒരു സ്വകാര്യ അപേക്ഷ ലക്ഷ്യത്തിലെത്തുന്നില്ലെങ്കില്‍, ആ സമൂഹത്തിൽ ഈ കാര്യം പരസ്യമായി ഉന്നയിക്കുക; അതാണ് കൂടുതൽ ആളുകളെ ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാക്കാനും കൂടുതല്‍ പ്രചാരണം നടത്താനുമുള്ള ഉപാധി. മുന്നറിയിപ്പ്: ഈ വാഗ്ദാനം സ്വീകരിക്കുന്ന ഒരു വിദ്യാലയത്തിന് ഒരുപക്ഷെ, അതിനെത്തുടര്‍ന്നുണ്ടാവുന്ന നവീകരണങ്ങള്‍ക്ക് ചെലവ് കൂടുതലായി തോന്നാം. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൗജന്യമായി സിഗരറ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴകൊടുക്കേണ്ടിവന്നു. കാണുക http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm . “കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വിദ്യാഭ്യാസമാണുള്ളതു് എന്നതു് വളരെ പ്രധാനപ്പെട്ടതാണു്. പക്ഷെ അവര്‍ കുറച്ചുകൂടി ചെയ്യേണ്ടതുണ്ടു്. വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതുണ്ടു്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നു എന്നതിനുപരിയായി, വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയേ പറ്റി അവര്‍ ബോധവാന്മാരായിരിക്കണം, കാരണം, അവരെ ഒരു സ്വതന്ത്ര സമൂഹത്തിലെ പൗരന്മാരാക്കാന്‍ പ്രാപ്തമാക്കുന്നതിന്റ ഭാഗമാണതു്.” – റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (2008-ല്‍ തിരുവനന്തപുരത്തു നടത്തിയ ഇന്റര്‍വ്യു-ല്‍ നിന്നും). സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തിലും വ്യാപ്തിയിലും മനസ്സിലാക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം… എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <gnu@gnu.org> ലേയ്ക്കു് അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ മറ്റു വഴികളും ഉണ്ടു് . തെറ്റായ കണ്ണികളെകുറിച്ചും മറ്റു് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും <webmasters@gnu.org> എന്ന വിലാസത്തിലേയ്ക്കു് എഴുതുക. ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ പരാമാവധി ശ്രമിക്കുന്നുണ്ട്. എന്നാലും അവ പൂര്‍ണമായും കുറ്റവിമുക്തമല്ല എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ <web-translators@gnu.org> സഹായകമാവും. ഈ ലേഖനത്തിന്റെ പരിഭാഷ നല്‍കാനും മറ്റും Translations README കാണുക. Copyright © 2003, 2009, 2014 Richard Stallman | റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഈ താള് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 4.0 അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്. പരിഭാഷ : Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍ <santhosh.thottingal@gmail.com>, Shyam Karanatt | ശ്യാം കാരനാട്ട് <shyam@swathanthran.in>, Aiswarya Kaitheri Kandoth | ഐശ്വര്യ കൈതേരി കണ്ടോത്ത് <aiswaryakk29@gmail.com> പുതുക്കിയതു്: $Date: 2019/04/22 09:30:04 $ ...
http://www.gnu.org/savannah-checkouts/gnu/www/education/edu-schools.ml.html - [detail] - [similar]
PREV NEXT
Powered by Hyper Estraier 1.4.13, with 213369 documents and 1081681 words.