ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

പരിഭാഷ പുതുക്കിയതിന് ശേഷം യഥാര്‍ത്ഥ ആംഗലേയ താള്‍ മാറിയിരിക്കുന്നു. ആംഗലേയ താള്‍ കാണാം :
http://www.gnu.org/philosophy/microsoft.html.en
ആംഗലേയ താളിന് മാറ്റം വന്ന ദിവസം :
2011-09-20

ഈ ലേഖനത്തിന്റെ തര്‍ജ്ജമയില്‍ പങ്കെടുക്കാനും സമര്‍പ്പിയ്ക്കാനും പരിഭാഷാ സഹായി കാണുക.

മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

Many people think of Microsoft as the monster menace of the software industry. There is even a campaign to boycott Microsoft. This feeling has intensified since Microsoft expressed active hostility towards free software.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കുകയും അതുവഴി അവരുടെ അവകാശപ്പെട്ട സ്വാതന്ത്യം നിഷേധിയ്ക്കുകയും വഴി.

പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.

മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല— മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും.

1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.

വികസനവിരോധികളായ ഇത്തരം നിരോധനങ്ങള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് ഇതവര്‍ ചെയ്തിരുന്നതു് പരസ്പരം ആക്രമിയ്ക്കുന്നതിനായിരുന്നു, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നു, “ലക്ഷ്യത്തെ മാത്രമല്ല”.

രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അതു് നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. കുറച്ചുകൂടിയ വര്‍ദ്ധിച്ച രീതിയില്‍ ഭാവിയില്‍ നാം അവ പ്രതീക്ഷിയ്ക്കണം. പക്ഷേ മൈക്രോസോഫ്റ്റില്ലെങ്കിലും നടക്കാന്‍ പോകുന്നതിനു് യാതൊരു മാറ്റവുമില്ല. “ഹാലോവീന്‍ രേഖകളുടെ” പ്രാധാന്യം എന്താണെന്നു ചോദിച്ചാല്‍, ഗ്നു/ലിനക്സ് സിസ്റ്റം വന്‍വിജയമാകാനുള്ള സാധ്യത മൈക്രോസോഫ്റ്റ് കണ്ടുതുടങ്ങി എന്നതാണു്.

നന്ദി മൈക്രോസോഫ്റ്റ്, പക്ഷേ ദയവായി ഞങ്ങളുടെ വഴിയില്‍ നിന്നു് മാറൂ.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്

ഈ താളിന്റെ പരിഭാഷ