ഈ പരിഭാഷയിൽ, 2015-06-02 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല. താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

ഗ്നുവിനെ പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ അറിയാന്‍ ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്?, ലിനക്സും ഗ്നു സംരംഭവും എന്നീ ലേഖനങ്ങള്‍ കാണുക.

മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ ആളുകളും സ്ഥാപനങ്ങളും അതിനെ “ലിനക്സ് ” എന്നു വിളിക്കാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള ഏറ്റവും വലിയ പ്രേരണ.

മിക്കവാറും ആളുകളും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു്. ഗ്നു സിസ്റ്റം ഉപയോഗിക്കുന്നവര്‍ പോലും ഗ്നുവിനെപ്പറ്റി കേള്‍ക്കാത്തവരാണു, കാരണം കുറെ ആളുകളും സ്ഥാപനങ്ങളും അതിനെ “ലിനക്സ് ” എന്നു വിളിക്കാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണു. എങ്കില്‍ക്കൂടെ, ഗ്നുവെന്ന പേരിന്റെ ചില സമ്പര്‍ക്കങ്ങള്‍കൊണ്ടു അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയും. ഗ്നു സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യയത്തിന്റെ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം യാദൃശ്ചികമല്ല, കാരണം കമ്പ്യൂട്ടറിന്റെ സ്വതന്ത്രമായ ഉപയോഗം സാധ്യമാക്കുക എന്നതായിരുന്നു ഗ്നു വികസിപ്പിക്കാനുള്ള ഏറ്റവും വലിയ പ്രേരണ.

നമ്മുടെ സ്വാതന്ത്ര്യയത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ലക്ഷ്യങ്ങളും ഗ്നുവും തമ്മിലുള്ള ബന്ധം ഗ്നുവിനെപ്പറ്റി അറിയാവുന്ന ആയിരക്കണക്കിനു ഗ്നു/ലിനക്സ് ഉപയോക്താക്കളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അതു വിക്കീപ്പീഡിയായിലും വെബിന്റെ നാനാഭാഗത്തും അതു നിലകൊള്ളുന്നുണ്ട്; ഈ ഉപയോക്താക്കള്‍ ഗ്നുവിനെ പറ്റി തേടുമ്പോള്‍ അവര്‍ക്കു gnu.org-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി പറഞ്ഞിരിക്കുന്നതു കാണാം.

“ഗ്നു/ലിനക്സില്‍” “ഗ്നു” എന്ന പേരു ആദ്യമായി കാണുന്ന ഒരാള്‍ അപ്പോഴതിനെ ഒന്നുമായും ബന്ധപ്പെടുത്തുന്നില്ല. എങ്കിലും, ആ സിസ്റ്റം പ്രാഥമികമായും ഗ്നുതന്നെയാണെന്നു മനസ്സിലാവുമ്പോള്‍, ആളുകള്‍ നമ്മുടെ ആശയങ്ങളുമായി ഒരുപ്പടികൂടെ അടുക്കും. ഉദാഹരണത്തിനു അവര്‍ ജിജ്ഞാസുക്കളായി, ഗ്നുവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും.

അവര്‍ അതു അന്വേഷിച്ചില്ലെങ്കിലും, അതുമായി കൂട്ടിമുട്ടാനിടയുണ്ടു. “ഓപ്പണ്‍ സോഴ്സ്” എന്ന അലങ്കാരശാസ്ത്രം ആളുകളുടെ ശ്രദ്ധ ഉപയോക്താക്കളുടെ സ്വാതന്ത്രത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്ലും; ഗ്നുവിനെപ്പറ്റിയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയും ചര്‍ച്ചകളിപ്പോഴും നടക്കുന്നുണ്ടു, അതിനാല്‍ ആളുകളതിനെപ്പറ്റി കേള്‍ക്കാന്‍ ഇടയുണ്ടു. അതുസംഭവിക്കുമ്പോള്‍, വായനക്കാര്‍ അവര്‍ ഗ്നുവിന്റെ ഉപയോക്താവാണെന്നറിയുമ്പോള്‍, ഗ്നുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശ്രവിക്കാന്‍ നല്ല സാധ്യതയുണ്ടു (അതായതു, ഇതു സ്വാതന്ത്രത്തിനും സമൂഹത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രയത്നമാണെന്നു മനസ്സിലാക്കുമ്പോള്‍).

കാലാന്തരത്തില്‍, ഈ സിസ്റ്റത്തെ “ഗ്നു/ലിനക്സ്” എന്നു വിളിക്കുന്നതുഗ്നു സിസ്റ്റത്തെ വികസിപ്പിച്ചെടുക്കാന്‍ കാരണമായ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളെ വ്യാപകമായി പ്രകാശിപ്പിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള പ്രായോഗികമായ ചര്‍ച്ചകള്‍ നടക്കുന്ന ഒരുലോകത്തില്‍, ഈ ആശയങ്ങള്‍ അറിയുന്ന സമൂഹത്തിനു ഇതു ഒരു ഓര്‍മ്മകുറിപ്പായി ഉപയോഗപ്പെടും. നാം ഈ സിസ്റ്റത്തെ “ഗ്നു/ലിനക്സെന്നു” വിളിക്കാന്‍ പറയുമ്പോള്‍, ഗ്നുവെന്ന അവബോധം, സാവധാനത്തില്ലെങ്കിലും തീര്‍ച്ചയായും സ്വാതന്ത്ര്യയത്തിന്റെയും സമൂഹത്തിന്റെയും ആശയങ്ങളുമായുള്ള ഒരു അവബോധമായി നാമെല്ലാവരില്ലുമുണ്ടാക്കും.

ഈ താളിന്റെ തര്‍ജ്ജമകള്‍:

[en] English   [ar] العربية   [bg] български   [ca] català   [cs] čeština   [de] Deutsch   [es] español   [fa] فارسی   [fr] français   [hr] hrvatski   [it] italiano   [ja] 日本語   [ml] മലയാളം   [nl] Nederlands   [pl] polski   [pt-br] português   [ru] русский   [sq] Shqip   [sr] српски   [tr] Türkçe   [uk] українська   [zh-cn] 简体中文  

 [എഫ്.എസ്.എഫ് ലോഗോ] “ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (എഫ്.എസ്.എഫ്.). എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പൊരുതുന്നു.”