സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
ഗ്നു/ലിനക്സ് പോലുള്ള-- ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം പല കാരണങ്ങള്‍ കൊണ്ടും ആള്‍ക്കാര്‍ ഉപയോഗിയ്ക്കാം.അതു് പലപ്പോഴും പ്രായോഗിക കാരണങ്ങള്‍ കൊണ്ടായിരിയ്ക്കാം-സിസ്റ്റം പ്രയോഗങ്ങള്‍ കൊണ്ടു് ശക്തമാണു്,സിസ്റ്റം വിശ്വസ്തമാണു്,അല്ലെങ്കില്‍ നിങ്ങള്‍ക്കു് വേണ്ട രീതിയില്‍ സോഫ്റ്റ്‌വെയറിനെ മാറ്റിയെടുക്കാം എന്നതൊക്കെയാകാം ആ കാരണങ്ങള്‍.
ഇവയൊക്കെ നല്ല കാരണങ്ങളാണു് —പക്ഷെ പ്രായോഗിക സൌകര്യങ്ങളേക്കാള്‍ കൂടുതല്‍ ഗൌരവമുള്ള കാര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടു്. അതു് നിങ്ങളുടേയും സമൂഹത്തിന്റേയും സ്വാതന്ത്ര്യമാണു്.
ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അര്‍ഹിയ്ക്കുന്നുണ്ടു് എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ആശയം.സോഴ്സ് കോഡുകള്‍ ആവശ്യാനുസ്സരണം മാറ്റി നിങ്ങള്‍ക്കുവേണ്ടതു് നിങ്ങള്‍ക്കു് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതാണു് അതായതു് സ്വയം സഹായിക്കാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളവര്‍ക്കു് ഈ പ്രയോഗങ്ങള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളര്‍ഹിയ്ക്കുന്നു. കൂടുതല്‍ പേര്‍ക്കു് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതുക്കിയ പതിപ്പു് പ്രസ്സിദ്ധീകരിയ്ക്കാനും അതുവഴി സമൂഹത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനും നിങ്ങള്‍ക്കു് അര്‍ഹതയുണ്ടു്.
Whether a program is free software depends mainly on its license. However, a program can also be non-free because you don't have access to its source code, or because hardware won't let you put a modified version into use (this is called “tivoization”).
Our detailed definition of free software shows how we evaluate a license to see if it makes programs free software. We also have articles about certain specific licenses explaining the advantages and disadvantages of some licenses that do qualify, and why some other licenses are too restrictive to qualify.
In 1998 the term “open source” was coined and associated with views considerably different from ours. These views cite only the practical advantages of free software, and carefully avoid the deeper issues of freedom and social solidarity that the Free Software Movement raises. The idea of open source is good as far as it goes, but it only scratches the surface of the issue. We don't mind working with supporters of open source on practical activities such as software development, but we do not agree with their views, and we decline to operate under their name.
സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ആണു് പരമമായ പ്രാധാന്യം എന്നു് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്ന പദം ഉപയോഗിച്ചു് ഞങ്ങളോടൊപ്പം ചേരൂ, കൂടാതെ ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കു.